Temple Festival

ക്ഷേത്ര ഉത്സവങ്ങൾ

Temple Festivals & Celebrations

Major Festivals

പ്രധാന ഉത്സവങ്ങൾ

Thiru Ultsav Festival
പ്രധാന ഉത്സവം

തിരുഃ ഉത്സവം

Thiru Ultsav Festival

ജനുവരി 14 - 218 ദിവസം

മേട മാസത്തിലെ പത്താമുദയം കണക്കാക്കി 7 മുതൽ 10 വരെയുളള ദിവസങ്ങളിലായി വിശേഷാൽ ഉത്സവപൂജ ,പൊങ്കാല ,പുറത്തെഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകളോടെ തിരുഃ ഉത്സവം നടന്നുവരുന്നു .

അന്നദാനംപൊങ്കാലവാസ്തുഹോമം+5 more
festival
പ്രധാന ഉത്സവം

പ്രതിഷ്ഠദിന മഹോത്സവം

festival

ഏപ്രിൽ 14, 20261 ദിവസം

ദേവിയുടെ പുനഃപ്രതിഷ്ഠ ദിനമായ മിഥുനമാസത്തിലെ ഉത്രം നക്ഷത്ര ദിവസം ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നുവരുന്നു.

മന്ത്രജപംഗണപതി ഹോമംരക്തപുഷ്പാർച്ചന
Navaratri Mahotsavam
പ്രധാന ഉത്സവം

നവരാത്രി മഹോത്സവം

Navaratri Mahotsavam

ഒക്ടോബർ 3 - 12, 20263 ദിവസം

10 ദിവസവും ദേവിയുടെ വിവിധ ഭാവങ്ങളെ ആരാധിക്കുകയും പൂജവയ്പ്പ് ,ബാലസരസ്വതി പൂജ ,വിദ്യാരംഭം എന്നീ ചടങ്ങുകളോടെ ആഘോഷിക്കുന്നു

പൂജവയ്പ്പ്വിദ്യാരംഭംബാലസരസ്വതി പൂജ +1 more

മറ്റ് ഉത്സവങ്ങൾ

Other Festivals & Celebrations

Ayilla pooja

ആയില്ല്യ പൂജ

Ayilla pooja

എല്ലാ മാസവും ആയില്ല്യ നാളിൽ

എല്ലാ മാസവും ആയില്ല്യ നാളിൽ വിശേഷാൽ ആയില്ല്യ പൂജകൾ നടന്നുവരുന്നു

Vinayaka Chathurthi

വിനായക ചതുർത്ഥി

Vinayaka Chathurthi

ചിങ്ങം മാസത്തിലെ ചതുർത്ഥി ദിവസം (ആഗസ്റ്റ്/സെപ്റ്റംബർ)

വിഘ്നേശ്വരനായ ഗണപതിഭഗവാന്റെ ആവിർഭാവ ദിനമായ വിനായക ചതുർത്ഥി ക്ഷേത്രത്തിൽ വിപുലമായി ആഘോഷിക്കുന്നു. വിഘ്നങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കുവാനായി നിരവധി ഭക്തർ ഗണപതി ഹോമത്തിൽ പങ്കെടുക്കുകയും ഗണപതിക്ക് പ്രിയപ്പെട്ട കൊഴുക്കട്ട, മോദകം തുടങ്ങിയ വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നു.

Ramayana Month Celebrations

രാമായണ മാസാചരണം

Ramayana Month Celebrations

കർക്കടകം മാസം (ജൂലൈ - ഓഗസ്റ്റ്)

കർക്കടക മാസം മുഴുവൻ ക്ഷേത്രത്തിൽ രാമായണ മാസാചരണം നടത്തിവരുന്നു. ഈ വിശുദ്ധ മാസത്തിൽ ദിവസേന രാമായണ പാരായണവും വിശേഷാൽ പൂജകളും നടക്കുന്നു. രാമായണം പാരായണം ചെയ്യുന്നത് പുണ്യകരമായും കുടുംബത്തിന് ഐശ്വര്യവും സമാധാനവും നൽകുന്നതായും വിശ്വസിക്കപ്പെടുന്നു. മാസാവസാനത്തിൽ രാമായണ പാരായണത്തിന്റെ പൂർത്തിയായി പൂർണാഹുതിയും സമാപന സദ്യയും നടത്തുന്നു.

Mandala Makaravilakku Pooja

മണ്ഡല മകരവിളക്ക് പൂജ

Mandala Makaravilakku Pooja

വൃശ്ചികം മുതൽ മകരം വരെ (നവംബർ - ജനുവരി)

വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് ദിവസം വരെയുള്ള 41 ദിവസത്തെ മണ്ഡലകാലത്ത് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ചിറപ്പ് പൂജകളും നടത്തിവരുന്നു. ഐശ്വര്യപ്രാപ്തിക്കും മനഃശാന്തിക്കും വേണ്ടി നിരവധി ഭക്തർ ഈ കാലയളവിൽ വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തുകയും ചിറപ്പ് പൂജകൾക്കായി ചിറ (നെല്ല്) സമർപ്പിക്കുകയും ചെയ്യുന്നു. മകരമാസത്തിലെ തിരുവാതിര നക്ഷത്രത്തിൽ മകരവിളക്ക് പൂജ വിപുലമായി ആഘോഷിക്കുന്നു.

Vishu Pooja (Malayalam New Year)

വിഷു പൂജ

Vishu Pooja (Malayalam New Year)

മേടം ഒന്ന് (ഏപ്രിൽ 14/15)

മലയാള പുതുവർഷമായ മേടം ഒന്നിന് ക്ഷേത്രത്തിൽ വിഷു മഹോത്സവം വിപുലമായി ആഘോഷിക്കുന്നു. നേരം പുലരുന്നതിനു മുമ്പ് ദേവീ സന്നിധിയിൽ ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള ഏർപ്പാടുകൾ ചെയ്യുന്നു. ദേവിയുടെ തിരുമുമ്പിൽ ഒരുക്കിയ കണി കണ്ട് വർഷം മുഴുവൻ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. വിശേഷാൽ അർച്ചനകൾ, വിഷുക്കൈനീട്ടം, വിഷുസദ്യ എന്നിവ ദിവസത്തിലെ പ്രധാന ചടങ്ങുകളാണ്. ദേവീ ദർശനത്തിനായി ആയിരക്കണക്കിന് ഭക്തർ ഈ ദിവസം ക്ഷേത്രത്തിലെത്തുന്നു.

ഉത്സവ പ്രത്യേകതകൾ

ദീപാരാധന

Lamp Ceremony

ആയിരക്കണക്കിന് വിളക്കുകൾ തെളിയിക്കുന്നു

പഞ്ചവാദ്യം

Traditional Music

പരമ്പരാഗത വാദ്യങ്ങളുടെ മേളം

അന്നദാനം

Community Feast

എല്ലാവർക്കും സൗജന്യ ഭക്ഷണം

കലാപരിപാടികൾ

Cultural Programs

കഥകളി, ഓട്ടൻതുള്ളൽ, നൃത്തം

ഉത്സവങ്ങളിൽ പങ്കെടുക്കാൻ

കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഞങ്ങളെ ബന്ധപ്പെടുക