തിരികെതെക്കൻ കേരളത്തിലെ അതി പുരാതനമായ ദേവി ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ആനാട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം. ശ്രീചാമുണ്ഡേശ്വരി ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ചണ്ഡൻ, മുണ്ഡൻ എന്നീ അസുരൻമാരെ നിഗ്രഹിക്കാൻ ജഗദംബയായ ദുർഗ്ഗയുടെ നെറ്റിയിൽ നിന്നും അവതരിച്ച ഉഗ്ര കാളികയാണ് "ചാമുണ്ഡേശ്വരി ദേവി". ഇതേ മഹാകാളി രക്തബീജനെ വധിക്കയാൽ "രക്തചാമുണ്ഡി" എന്നും അറിയപ്പെടുന്നു.
മറ്റൊരു സാഹചര്യത്തിലും ആദിപരാശക്തി ചാമുണ്ഡിയായി അവതരിച്ചിട്ടുണ്ട്. അത് രുരു എന്ന അസുരനെ നിഗ്രഹിക്കാൻ ആയിരുന്നു. ചർമ്മവും, മുണ്ഡവും(തല) ത്രിശൂലം കൊണ്ട് വേർപെടുത്തി മഹാകാളി രുരുവിനെ നിഗ്രഹിച്ചു. രുരുവിന്റെ ചർമ്മവും, മുണ്ഡവും എടുത്ത ഭദ്രകാളിയെ ചാമുണ്ഡി എന്നറിയപ്പെട്ടു. ആദിപരാശക്തിയുടെ ഏഴു പ്രധാന ഭാവങ്ങളായ സപ്‌തമാതാക്കളിൽ പ്രധാനിയും ചാമുണ്ഡേശ്വരി തന്നെ. ചാമുണ്ഡേശ്വരി ദേവിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രങ്ങളിൽ പുരാതനവും പ്രശസ്തമായ ക്ഷേത്രമാണ് ആനാട് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം.

ക്ഷേത്ര പ്രവേശന കവാടം

ശ്രീകോവിൽ

സന്ധ്യാ ദീപാരാധന

ഗുരുതി പൂജ
ക്ഷേത്ര ചരിത്രം
പുരാതനകാലത്ത് കാരണവന്മാർ ഒരു വൃക്ഷചുവട്ടിൽ കുടുംബ ദൈവങ്ങളായ യോഗീശ്വരൻ മന്ത്രാമൂർത്തി എന്നിവർക്ക് വേണ്ടി ആരാധന നടത്തി വന്നിരുന്ന പുണ്യ സ്ഥാനത്ത് ഒരു യക്ഷിയുടെ സാമീപ്യം രോഗപീഡകൾക്കും ദുരിതങ്ങൾക്കും വഴിയൊരുക്കിയതിന്റെ അടിസ്ഥനത്തിൽ പരിഹരമായിട്ടാണ് ശക്തി സ്വരൂപിണിയായ ശ്രീ ചാമുണ്ഡേശ്വരി ദേവിയെ കുടിയിരുത്തി ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിന് തുടക്കം കുറിച്ചത്.

പുരാതന ക്ഷേത്രo

താലപ്പൊലി 2012

പുരാതന ക്ഷേത്രo

പൂജ 2010
ക്ഷേത്രം
ശ്രീ ചാമുണ്ഡേശ്വരി ദേവിയെ കുടിയിരുത്തി ദശാബ്ദങ്ങൾക്ക് ശേഷം നടന്ന അഷ്ടമംഗലദേവ പ്രശ്‌ന വിധിയെ തുടർന്ന് ക്ഷേത്രം ഒരു പൊതുജന ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്ത് പുനരുദ്ധാരണം നടത്തുന്നത്. തച്ചു-ശാസ്ത്ര താന്ത്രിക വിധി പ്രകാരം പൂർണ്ണമായും കൃഷ്ണശിലകളിൽ ഷഢാധാരപ്രതിഷ്ടയോടും ഗർഭ ഗൃഹത്തോടുംകൂടി പുനരുദ്ധരിച്ച മഹാക്ഷേത്രം നിർമ്മാണ ശൈലിയുടെ മഹിമ വിളിച്ചോതുന്നു. തെക്കൻ കേരളത്തിൽ അത്യപൂർവ്വമാണ് കൃഷ്ണശിലകളിൽ പുനരുദ്ധരിച്ച ഈ മഹാക്ഷേത്രം.

പുരാതന ക്ഷേത്രo

താലപ്പൊലി 2012

പുരാതന ക്ഷേത്രo

പൂജ 2010
ദേവീ അനുഗ്രഹങ്ങൾ
ആനാട്ടമ്മ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ശ്രീ ചാമുണ്ഡേശ്വരി ദേവീ സന്നിധിയിൽ ദമ്പതികൾ നടത്തുന്ന തൊട്ടിൽവയ്പ്പ് വഴിപാടിലൂടെ സന്താനലബ്ധി പ്രാപ്തമായ ഭക്തജനങ്ങൾ അനവധിയാണ്.
ഉദ്ധിഷ്ടകാര്യസിദ്ധിക്ക് പുകൾപ്പെറ്റ ക്ഷേത്രമായ ആനാട് ശ്രീ ചാമുണ്ഡേശ്വരി ദേവീ സന്നിധിയിലെ കാര്യസിദ്ധി പൂജയിലൂടെ താഴെപ്പറയുന്ന അനുഗ്രഹങ്ങൾ പ്രാപ്തമാകുന്നു:
സന്താനസൗഭാഗ്യം
മംഗല്യ സൗഭാഗ്യം
വിദ്യലബ്ധി
തൊഴിൽലബ്ധി
ധനലബ്ധി
ശത്രു ദോഷപരിഹാരം
കുടുംബഐശ്വര്യം
ഉദ്ധിഷ്ടകാര്യസിദ്ധി

തൊട്ടിൽവയ്പ്പ് വഴിപാട

സഹസ്ര കലശാഭിഷേകം

ഗുരുതി പൂജ

സപ്താഹം
വഴിപാടുകളും നേർച്ചകളും
പുരാതനകാലത്ത് പീഠപൂജ നടന്നുവന്നിരുന്ന ക്ഷേത്രത്തിൽ ദശാബ്ദങ്ങൾക്ക് മുൻപുള്ള മകരമാസത്തിലെ അശ്വതി നക്ഷത്രത്തിലായിരുന്നു വിഗ്രഹ പ്രതിഷ്ഠനടന്നത്. ദേവിയുടെ നക്ഷത്രമായി കരുതുന്ന അശ്വതി നക്ഷത്ര ദിവസങ്ങളിൽ ഭഗവതിസേവയും അശ്വതിപൂജയും വഴിപാടായി ഭക്തജനങ്ങൾക്ക് സമർപ്പിക്കാവുന്നതാണ്.
ദേവിയുടെ ഇഷ്ടനിവേദ്യമായ അട, തെരളി, മണ്ടപ്പുറ്റ്, ഉണ്ണിയപ്പം, കടുംപായസം എന്നിവ പുനപ്രതിഷ്ഠ ദിനമായ ഉത്രം നക്ഷത്ര ദിവസങ്ങളിൽ സമർപ്പിച്ച് ദേവീ പ്രീതി പ്രാപ്തമാക്കാവുന്നതാണ്.
മധുനിവേദ്യം, ഗുരുതിപുഷ്പാഞ്ജലി, കടുംപായസം എന്നീ വഴിപാടുകൾ സർവൈശ്വര്യ വരദായിനി ആനാട്ടമ്മയ്ക്ക് ഏറെ പ്രിയങ്കരം ആണ്.
ഭക്തജനങ്ങൾക്ക് ദേവീ സന്നിധിയിലേക്ക് കോഴിനേർച്ച, ചെമ്പട്ട് നേർച്ച, പട്ട് സാരിനേർച്ച, സ്വർണ്ണപ്പൊട്ട് നേർച്ച, തുലാഭാരം, പിടിപ്പണം, കുഞ്ഞൂണ്, വിദ്യാരംഭം എന്നിവയും നടത്തിവരുന്നു.

ദേവിയുടെ പുറത്തെഴുന്നള്ളത്ത്

പൊങ്കാല

പൊങ്കാല

സപ്താഹം
ഉപദേവതകൾ
ശ്രീചാമുണ്ഡേശ്വരിദേവിക്ക് പുറമെ താഴെപ്പറയുന്ന ഉപദേവൻമാരും ഈ പുണ്യ സ്ഥാനത്ത് കുടികൊള്ളുന്നു:
ക്ഷേത്ര ദർശന സമയം
എല്ലാ ദിവസവും രാവിലെ 5.30 മുതൽ 9.30 വരെയും വൈകുന്നേരം 5.30 മുതൽ 7.45 വരെയും നിത്യപൂജകൾ നടന്നുവരുന്നു
വിശേഷദിവസങ്ങളിൽ സമയക്രമങ്ങളിൽ മാറ്റം ഉണ്ടായിരിക്കുന്നതാണ്
മുഴുവൻ ഭക്തജനങ്ങളെയും സർവൈശ്വര്യവരദായിനി ആനാട്ടമ്മയുടെ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.
സർവൈശ്വര്യവരദായിനി ആനാട്ടമ്മ