
പൂജാ വിവരങ്ങൾ
ക്ഷേത്രത്തിലെ എല്ലാ പൂജകളുടെയും സമയവും വഴിപാട് നിരക്കും
പ്രത്യേക പൂജകൾ
ഗുരുതി പൂജ
ഉദ്ദിഷ്ടകാര്യസിദ്ധിക്കായി എല്ലാ മാസവും വെളുത്തവാവ് വരുന്ന പൗർണ്ണമി ദിനത്തിൽ നടക്കുന്ന ഗുരുതി പൂജ അത്യുത്തമമാണ് . കാര്യസിദ്ധി പ്രാപ്താമാകുന്ന ഭക്തജനങ്ങൾ ദേവിക്ക് പന്ത്രണ്ട് ഉരുളി ഗുരുതി സമർപ്പിക്കേണ്ടതാണ്
ജന്മനക്ഷത്ര പൂജ
ഭക്തരുടെ ജന്മനക്ഷത്ര ദിവസം ദേവിക്ക് സമർപ്പിക്കുന്ന പ്രാർത്ഥന. ജീവിതത്തിലെ തടസ്സങ്ങൾ നീങ്ങി ഐശ്വര്യവും സമൃദ്ധിയും ലഭിക്കുവാനും ആയുർആരോഗ്യത്തിനും
ദേവീപൂജ
ശ്രീ ചാമുണ്ഡേശ്വരി ദേവിക്കും ഉപദേവതകൾക്കും നിത്യേന നടത്തുന്ന പ്രധാന പൂജ. ദേവിയുടെ അനുഗ്രഹത്തിനും കുടുംബസമാധാനത്തിനും
ഉദയാസ്തമയപൂജ
സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ തുടർച്ചയായി നടത്തുന്ന അതിവിശേഷ പൂജ. സർവ്വ ഐശ്വര്യവും മനഃശാന്തിയും ലഭിക്കുവാനും കുടുംബത്തിലെ കലഹങ്ങൾ ഒഴിവാകാനും
ഗണപതി ഹോമം
വിഘ്നേശ്വരനായ ഗണപതിഭഗവാനെ പ്രീതിപ്പെടുത്തി എല്ലാ കാര്യങ്ങളും നിർവിഘ്നം നടക്കുന്നതിന്
അർച്ചനകൾ
ഭഗവതിയുടെ കടാക്ഷം ലഭിക്കാനും, ഉദ്ദിഷ്ടകാര്യസിദ്ധിക്കും
കടുംപായസം
ശ്രീ ഭഗവതിക്ക് പ്രിയപ്പെട്ട വഴിപാട്, ഐശ്വര്യപ്രാപ്തിക്കും സന്തോഷത്തിനും
പാൽപായസം
ക്ഷീരാബ്ധിശായിയായ മഹാവിഷ്ണുവിനെയും ദേവിയെയും ഒരുപോലെ പ്രീതിപ്പെടുത്തുന്ന വഴിപാട്
ഇളം പായസം
ദേവിക്ക് അത്യന്തം പ്രിയപ്പെട്ടതും സർവ്വൈശ്വര്യവും നൽകുന്നതുമായ വഴിപാട്
തട്ടപൂജ
ദേവിയുടെ ഐശ്വര്യവും പ്രതാപവും വർദ്ധിക്കാനും, ഭക്തരുടെ സകല ആഗ്രഹങ്ങളും സഫലമാകാനും
നിത്യനിവേദ്യസമർപ്പണം
ഗണപതി ഹോമം കടുംപായസം ,ഇളം പായസം ,പാൽ പായസം ,മുഖം ചാർത്ത് ,നെയ്യ് വിളക്ക് ,പട്ടും വിളക്കും
രാമായണമാസ പൂജ
എല്ലാ വർഷവും കർക്കിടക മാസത്തിൽ രാമായണപാരായണവും രാമായണമാസ പൂജയും നടക്കുന്നതാണ്
പൂജാ വിവര പട്ടിക


* വിശദമായ പൂജാ നിരക്കുകൾക്കും സമയക്രമത്തിനും മുകളിലെ ചിത്രം കാണുക
പൂജ ബുക്കിംഗിന് ബന്ധപ്പെടുക
ഓൺലൈൻ വഴിപാട് ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും